ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മെയ് 31-ന് പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് സിപിഐഎം

single-img
28 May 2021

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികളുമായി സിപിഐഎം രംഗത്ത്. മെയ് 31 ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ പാര്‍ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിഷേധ വാര്‍ത്ത പുറത്തുവിട്ടത്. എം.പിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാനും തീരുമാനിച്ചു. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, വി ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തുമെന്നും കുറിപ്പില്‍ പറയുന്നു.

സിപിഐഎം ഫേസ്ബുക്ക് കുറിപ്പ്

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മെയ് 31 ന് ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ പാര്‍ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും, എം.പിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാനും തീരുമാനിച്ചു. പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം സ. എളമരം കരീം, സ. വി ശിവദാസന്‍, സ. എ എം ആരിഫ് എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തും.