ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദേശീയ നേതാവ് അടൽ ബിഹാരി വാജ്‌പേയ്: എ പി അബ്ദുള്ളക്കുട്ടി

single-img
25 May 2021

ലക്ഷ ദ്വീപിലെ ജനങ്ങള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരാണെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി.ദ്വീപ് നിവാസികളായ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദേശീയ നേതാവ് മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്‌പേയ് ആണെന്നും അദ്ദേഹമാണ് അവര്‍ക്ക് ആധുനിക വികസനം എത്തിച്ചതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ലക്ഷദ്വീപിലെ ആളുകൾക്ക് ആദ്യം രണ്ട് ചെറിയ കപ്പലുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വാജ്‌പേയ് അവയ്ക്ക് പകരമായി എട്ട് വലിയ കപ്പലുകള്‍ അനുവദിച്ചു. ഈ കപ്പലുകള്‍ നടുക്കടലില്‍ നിര്‍ത്തി അവിടെ നിന്നും ബോട്ടില്‍ ദ്വീപിലേക്ക് പോവുകയായിരുന്നു ആദ്യ കാലങ്ങളിലെ പതിവ്. കാരണം ദ്വീപില്‍ അക്കാലത്ത് ജെട്ടിയില്ലായിരുന്നു. ഇതോടൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദമോദി ആ ദ്വീപിലെ ആളുകള്‍ക്ക് കുടിവെള്ളമെത്തിച്ചുവെന്നും എ പി അബദുള്ളക്കുട്ടി പറഞ്ഞു.