ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല: മുഖ്യമന്ത്രി

single-img
24 May 2021

ലക്ഷദ്വീപിൽ താമസിക്കുന്ന ജനങ്ങളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണെന്നും എല്ലാതരത്തിലും കേരളവുമായി ബന്ധപ്പെട്ടവരാണ് ദ്വീപുകാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ബന്ധം തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായിട്ടാണ് ഇപ്പോൾ വാര്‍ത്തകളില്‍ കാണുന്നത്. ചില സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകളെന്നും ഇത്തരം നീക്കങ്ങളിൽ നിന്നും അത് നടത്തുന്ന ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഒരുകാലത്ത് കേരളത്തിന്റെ ഭാഗമായിട്ടാണ് ലക്ഷദ്വീപ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ പോര്‍ട്ടുകളുമായി അവര്‍ക്ക് വലിയ ബന്ധമാണുള്ളത്. വിദ്യാഭ്യാസത്തിനായും ചികിത്സയ്ക്കായും അവര്‍ ഇങ്ങോട്ടാണ് വരുന്നത്. അങ്ങനെ എല്ലാതരത്തിലും നമ്മുടെ നാടുമായി ബന്ധപ്പെട്ടവരാണ് ദ്വീപുകാരെന്നും മുഖ്യമന്ത്രി പറഞ്ഞു.