ഇംഗ്ലീഷിലും കന്നടയിലും തമിഴിലും സത്യവാചകം ചൊല്ലി എം എൽ എ മാർ; 53 പുതുമുഖങ്ങളും 75 തുടര്‍ അംഗങ്ങളുമായി 15ാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ന് തുടക്കം

single-img
24 May 2021

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം തുടങ്ങി. 53 പുതുമുഖങ്ങളും 75 തുടര്‍ അംഗങ്ങളുമായി 15ാം നി​യ​മ​സ​ഭ​യിലെ എംഎല്‍എ മാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒമ്പത് മണി മുതല്‍ പ്രോട്ടേം സ്പീക്കര്‍ പി.ടി.എ. റഹീമിന് മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. കോവിഡ് ബാധയും ക്വാറന്റീനും കാരണം മൂന്ന് പേര്‍ എത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. അക്ഷരമാലാക്രമത്തിലാണ് സത്യാ പ്രതിജ്ഞ നടക്കുന്നത്.

മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ദൈവനാമത്തിൽ കന്നടയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, പാല എംഎൽഎ മാണി സി കാപ്പനും, മൂവാറ്റുപ്പുഴ എംഎൽഎ മാത്യൂ കുഴൽനാടനും ഇംഗ്ലീഷിലും ദേവികുളത്തിൽ നിന്നുള്ള എ. രാജ തമിഴിലും സത്യവാചകം ചൊല്ലി.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് മുസ്ലിം ലീഗ് അംഗവും വള്ളിക്കുന്ന് പ്രതിനിധിയുമായ അബ്ദുല്‍ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കോതമംഗലം എംഎൽഎ ആൻറണി ജോൺ ദൈവനാമത്തിലാണ് സത്യപ്രതിഞ്ജ ചെയ്തത്. എൽഡിഎഫ് സ്വതന്ത്രൻ പി വി അൻവർ സഗൗരമാണ് സത്യപ്രതിജ്ഞ ചെയ്തത്.

കായംകുളം എംഎല്‍എ യു.പ്രതിഭ, നെന്മാറ എംഎല്‍എ, കെ.ബാബു കോവളം എംഎല്‍എ എം.വിന്‍സെന്‍റ് എന്നിവരാണ് വിട്ടുനില്‍ക്കുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കും. 28ന് ആണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.