സാമൂഹ്യമായി സ്വീകാര്യത കൂടുന്നു; ലിവിംഗ് ടുഗെദര്‍ കുറ്റമായി കണക്കാക്കാനാകില്ല: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

single-img
21 May 2021

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ചോദ്യം ചെയ്യാനാകില്ലെന്നും അതുകൊണ്ടുതന്നെ ലിവിംഗ് ടുഗെദര്‍ ഒരിക്കലും കുറ്റമായി കണക്കാക്കാനാകില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജസ്റ്റിസ്ബന്ധുക്കളിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കമിതാക്കൾ സമർപ്പിച്ച ഹർജിയിലായിരുന്നു ജയ്ശ്രീ താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഹർജി നൽകിയ ഇരുവരുടേയും ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇവർക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കോടതി ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെടും ചെയ്തു. ഈ കാലഘട്ടത്തിൽ ‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാമൂഹ്യമായി സ്വീകാര്യത കൂടുന്നുണ്ട്.

ഇത്തരത്തിലുള്ള ബന്ധം ഒരിക്കലും കുറ്റകൃത്യമല്ല. രാജ്യത്തെ മറ്റെല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ ലിവിംഗ് ടുഗദറായിട്ടുള്ള ദമ്പതികള്‍ക്കുമുണ്ട്,’ കോടതി പറഞ്ഞു. പരസ്പരം പ്രണയിച്ചശേഷം ഒരുമിച്ചു താമസിക്കുന്ന 22 വയസുകാരിയായ സ്ത്രീയും 19 വയസുകാരനുമാണ് കോടതിയെ സമീപിച്ചത്. രാജ്യത്തെ നിയമ പ്രകാരം പുരുഷന് വിവാഹ പ്രായമാകുന്ന 21 വയസുവരെ ഒരുമിച്ച് ജീവിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.