സമരത്തില്‍ പങ്കെടുത്ത് ഇതുവരെ മരിച്ചത് 470ലധികം കര്‍ഷകര്‍; ഇനിയും ക്ഷമ പരീക്ഷിക്കരുതെന്ന് കേന്ദ്രത്തോട് സംയുക്ത കിസാന്‍ മോര്‍ച്ച

single-img
20 May 2021

കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം കര്‍ഷക വിരുദ്ധമായ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍. ഇതുവരെ പുലര്‍ത്തിവന്ന തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തില്‍ പങ്കെടുത്ത 470 ല്‍ കൂടുതല്‍ കര്‍ഷകര്‍ ഇതുവരെ മരിച്ചു. രാജ്യത്തിന്റെ അന്നദാതാക്കളായ സ്വന്തം പൗരന്‍മാരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമമാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍, കര്‍ഷകരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.