സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്; സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് എൻഎസ് മാധവൻ

single-img
18 May 2021

സംസ്ഥാനത്തെ രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ.

സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയാണ് എൻഎസ് മാധവൻ സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്ന രീതിയിലുള്ള അഭിപ്രായം പങ്കുവച്ചത്. തങ്ങള്‍ നേടിയ അഭൂതപൂർവമായ വിജയം സുരക്ഷിതമായി ആഘോഷിക്കാൻ എൽഡിഎഫ് ആഗ്രഹിക്കുന്നുവെങ്കിൽ അതില്‍ എന്തിനാണ് ഇത്ര നീരസം കാണിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ എഴുതി.

സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചെയ്യാൻ 500 പേർ. വിവാഹത്തിന്/ശവസംസ്‌കാരത്തിന് പക്ഷെ 20 പേർ മാത്രം. അത് ന്യായമല്ലേ? ശരിയാണോ? തെറ്റാണ്! എന്നാൽ, സംസ്ഥാനത്ത് അങ്ങോളമിങ്ങളമുള്ള കല്യാണങ്ങളിലും മറ്റും പങ്കെടുക്കുന്നവരിൽനിന്നു വ്യത്യാസ്തമായി, ആ 500 ക്ഷണിതാക്കളും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കൂടെക്കരുതണം. തങ്ങളുടെ അഭൂതപൂർവമായ രണ്ടാം വരവ് സുരക്ഷിതമായി ആഘോഷിക്കാൻ എൽഡിഎഫ് ആഗ്രഹിക്കുന്നുവെങ്കിൽ എന്തിനാണ് നീരസം കാണിക്കുന്നത്-ട്വീറ്റിൽ എൻഎസ് മാധവൻ ചോദിക്കുന്നു.