ത്രിപുരയില്‍ മണിക് സര്‍ക്കാരിന് നേര്‍ക്ക് വടികളും കല്ലുകളുമായി ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം

single-img
10 May 2021

ത്രിപുരയിലെ മുൻ മുഖ്യമന്ത്രിയും സി പി എം പി ബി അംഗവുമായ മണിക്ക് സര്‍ക്കാരിനെതിരെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം. സംസ്ഥാനത്തെ പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിക്കൊപ്പം ശാന്തിബസാര്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് നേർക്ക് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.

കൈകളിൽ കരുതിയിരുന്ന വടികളും കല്ലുകളും ഉപയോഗിച്ച് മണിക് സര്‍ക്കാരിന് നേരെ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കാനടുക്കുന്നത് പുറത്തുവന്നിട്ടുള്ള വീഡിയോയില്‍ കാണാം. രംഗം വഷളായതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് മണിക്‌സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും വാഹനത്തില്‍ കയറ്റി അയക്കുകയായിരുന്നു. നിലവിൽ സ്ഥലത്ത് ഇപ്പോഴും സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.