ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര​ മോദി: ശ്രീവത്​സ

single-img
8 May 2021

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലികളില്‍ പ​ങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേവരെ കോവിഡ്​ മഹാമാരി രുക്ഷമായസമയം​ ഏതെങ്കിലും ആശുപത്രിയോ ദുരിമനുഭവിക്കുന്ന ഏതെങ്കിലും കുടുംബത്തെയോ സന്ദര്‍ശിക്കുന്നത്​ കണ്ടിട്ടുണ്ടോയെന്ന ചോദ്യവുമായി​ കോണ്‍​ഗ്രസ്​ നേതാവ്​ ശ്രീവത്​സ.

നമ്മുടെ രാജ്യം കണ്ട ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ്​ മോദിയെന്ന്​ യൂത്ത്​ കോണ്‍ഗ്രസ്​ ദേശീയ ക്യാമ്പയിന്റെ ചുമതല വഹിക്കുന്ന ശ്രീവത്​സ ആരോപിക്കുന്നു.”കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ അഞ്ചു റാലികള്‍, തമിഴ്​നാട്ടില്‍ ഏഴു റാലികള്‍, അസമില്‍ ഏഴെണ്ണം, പശ്ചിമ ബംഗാളില്‍ 17 റാലികള്‍.

ഇതിലെല്ലാം പ​ങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷെ ഈ മഹാമാരിക്കാലത്ത്​ ഏതെങ്കിലുമൊരു ആശുപത്രി സന്ദര്‍ശിക്കുന്നത്​ നിങ്ങള്‍ കണ്ടിട്ടുണ്ടോ?അദ്ദേഹം ദുരിതമനുഭവിക്കുന്ന ഏതെങ്കിലുമൊരു കുടുംബത്തെ സന്ദര്‍ശിക്കുന്നത്​ കണ്ടോ? പാവപ്പെട്ട ഒരു തൊഴിലാളിയെയെങ്കിലും ആശ്വസിപ്പിക്കുന്നത്​ ശ്രദ്ധയില്‍പെ​ട്ടോ? ഒരു കൊറോണ ​പോരാളിയെയെങ്കിലും സന്ദര്‍ശിച്ചോ? ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രി മോദിയാണ്​’ -ശ്രീവത്​സ ട്വീറ്റില്‍ എഴുതി.