കേരളത്തില്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

single-img
6 May 2021

കേരളത്തില്‍ മറ്റന്നാള്‍ മുതല്‍ നിലവില്‍ വരുന്ന ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. ജനങ്ങള്‍ പൂര്‍ണമായി ലോക്ക്ഡൗണിനോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു

സംസ്ഥാനത്ത് എന്തൊക്കെ അനുവദനീയം

*രാവിലെ 6 മണി മുതല്‍ രാത്രി 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. *ബേക്കറികള്‍ക്കും ഈ സമയത്ത് തുറന്നുപ്രവര്‍ത്തിക്കാം.

*പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കും.

*അന്തര്‍ജില്ലാ യാത്രകള്‍ക്കും വിലക്കുണ്ട്.

*അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും.

*ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.

*പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.

*ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല.

*അവശ്യ സര്‍വീസിലുള്ള ഓഫീസുകള്‍ക്ക് മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ. റേഷന്‍ കടകളടക്കം ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി വില്‍ക്കുന്ന കടകള്‍, പാല്‍, ഇറച്ചി, മീന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കാലിത്തീറ്റ വില്‍ക്കുന്ന കടകള്‍ എന്നിവയെയൊക്കെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി
*ബാങ്കുകള്‍, മറ്റ് ധനാകാര്യ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാവൂ. ഏറ്റവും കുറഞ്ഞ സ്റ്റാഫുമായി രണ്ട് മണി വരെയും പ്രവര്‍ത്തിക്കാം.
*അച്ചടി, ദൃശ്യമാധ്യമങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി.
*കേബിള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഔഷധ മേഖല, പെട്രോള്‍ പമ്പുകള്‍, എല്‍പിജി, വൈദ്യുതോത്പാദന, വിതരണ മേഖലകള്‍ എന്നിവകള്‍ക്ക് പ്രവര്‍ത്തിക്കാം.
*അവശ്യ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യാവസായ മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ഹോം സ്റ്റേയും അനുവദിക്കില്ല.

*നിര്‍മ്മാണ മേഖലയും മെയിന്റനന്‍സും ആവാം.


*പരമാവധി അഞ്ച് പേരെ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയും ആവാം.