അസാധാരണകാലത്ത് അസാധാരണനടപടിയുമായി അമേരിക്ക; വാക്സീന്‍ പേറ്റന്റ് ഒഴിവാക്കാൻ യുഎസ് നീക്കം

single-img
6 May 2021

ലോകത്ത് കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെ കോവിഡ് വാക്സീന്‍റെ ബൗദ്ധിക സ്വത്തവകാശം (പേറ്റന്റ്) താല്‍ക്കാലികമായി ഒഴിവാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഫൈസര്‍,മോഡേണ കമ്പനികളുടെ എതിര്‍പ്പ് അവഗണിച്ചാണ് പ്രസിഡന്‍റ് ജോ ബൈഡന്‍റ് നടപടി.

ഡെമോക്രാറ്റ് അംഗങ്ങളും നൂറിലധികം രാജ്യങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് സമ്മര്‍ദംചെലുത്തിയിരുന്നു. ബൗദ്ധിക സ്വത്തവാകാശം (പേറ്റന്റ്) ഒഴിവാക്കുന്നതോടെ ഏത് ഉല്‍പാദകര്‍ക്കും വാക്സീന്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതിലൂടെ വാക്സീന്‍ ക്ഷാമം പരിഹരിക്കാം.

ആഗോള ആരോഗ്യപ്രതിസന്ധിയാണ് കോവിഡ് മഹാമാരിയെന്നും അസാധാരണകാലത്ത് അസാധാരണനടപടി വേണമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.