ഇടത് കാറ്റ് നേമത്തും പ്രതിഫലിക്കുമോ; രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു, വി ശിവന്‍കുട്ടി മുന്നില്‍

single-img
2 May 2021

ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് എല്‍ഡിഎഫിന്റെ വി. ശിവന്‍കുട്ടി മുന്നില്‍. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 2500 വോട്ടുകള്‍ക്കാണ് ശിവന്‍കുട്ടി മുന്നില്‍.

വോട്ട് എണ്ണിത്തുടങ്ങിയതിന് ശേഷം ആദ്യമായാണ് ശിവന്‍കുട്ടി നേമത്ത് ലീഡ് നേടുന്നത്. എട്ട് റൗണ്ട് വരെയും കുമ്മനം രാജശേഖരനായിരുന്നു മുന്നില്‍. എന്നാല്‍ ഇപ്പോള്‍ ഒമ്പതാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2500 വോട്ടുകള്‍ക്കാണ് ശിവന്‍കുട്ടി മുന്നിലായി. നേമത്ത് രണ്ടാം സ്ഥാനത്ത് കുമ്മനം രാജശേഖരനും മൂന്നാം സ്ഥാനത്ത് കെ മുരളീധരനുമാണ്.

അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 98 സീറ്റുകളില്‍ എല്‍ഡിഎഫ്. മുന്നേറുകയാണ്. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളില്‍ പതിമൂന്നിലും എല്‍ഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നതെന്നത് ശ്രദ്ധേയമാണ്.