ചുവന്ന കാറ്റേറ്റ് കേരളം; ധര്‍മ്മടത്ത് പിണറായി വിജയന്റെ ലീഡ് അരലക്ഷത്തിലേക്ക്

single-img
2 May 2021

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് മികച്ച ലീഡ്. പിണറായി വിജയന്റെ ലീഡ് 47,000-ല്‍ അധികമാണ്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ കെ ഷൈലജയുടെ ലീഡ് നിലയും നാല്‍പ്പതിനായിരത്തില്‍ അധികമാണ്.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ക്കേ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റമുണ്ട്. വോട്ടെണ്ണല്‍ അവസാന ഘട്ടങ്ങളിലേക്ക് അടുക്കുമ്പോള്‍ നിലവില്‍ 97 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. 43 സീറ്റുകളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ ഒരു മണ്ഡലത്തിലും എന്‍ഡിഎ ലീഡ് ചെയ്യുന്നില്ല. ഇടത് തരംഗമാണ് കേരളത്തില്‍ ആഞ്ഞു വീശുന്നത്.