കഴക്കൂട്ടത്ത് വിജയം ഉറപ്പാണ്; സംസ്ഥാനത്ത് ഇടത് ഭരണം തുടരുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

single-img
2 May 2021

തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടു വിജയിക്കുമെന്ന് എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് വിജയിക്കും എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു സംശയവും ഇല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കഴക്കൂട്ടം. ശബരിമല വിഷയം തന്നെയായിരുന്നു കഴക്കൂട്ടത്ത് പ്രധാന പ്രചാരണ വിഷയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എസ്. എസ്. ലാല്‍, ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും നേരത്തെ വിജയപ്രതീക്ഷ പങ്കു വെച്ചിരുന്നു.