ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ എവിടെയാണ് ബിജെപി; ആരെങ്കിലും ഇവിടത്തെ ബിജെപിയെ കണ്ടോ; ചോദ്യവുമായി ആർഎസ്എസ് നേതാവ്

single-img
1 May 2021

രാജ്യമാകെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് നേതാവ് രാജിവ് തുലി. രാജ്യ തലസ്താനത്തില്‍ രോഗവ്യാപനം ദിനം പ്രതി തീവ്രമാകുമ്പോഴും ബിജെപി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്ന് രാജിവ് തുലി സോഷ്യല്‍ മീഡിയയില്‍വിമർശിച്ചു. “ഇവിടെ ഡല്‍ഹിയില്‍ എല്ലായിടത്തും തീ പിടിക്കുകയാണ്. ഏതെങ്കിലും ഡല്‍ഹിക്കാര്‍ ഇവിടത്തെ ബിജെപിയെ കണ്ടോ? എവിടെയാണ് ബിജെപി? സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടോ,” രാജിവ് തുലി ചോദിച്ചു.

അതേസമയം, തുലിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നാണ് ഡല്‍ഹി ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത പ്രതികരിച്ചത്. തുലി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി ഹര്‍ഷ് മല്‍ഹോത്രയും തയ്യാറായില്ല. കഴിഞ്ഞ മാസം 21 മുതല്‍ പൊതുജനങ്ങള്‍ക്കായി രണ്ട് ഹെല്‍പ്ലൈന്‍ നമ്പര്‍ തുറന്നുകൊടുത്ത് ബിജെപി കോവിഡ് പ്രതിരോധത്തില്‍ സജീവമായുണ്ടെന്ന് അദ്ദേഹം അവകാശപ്പെദുകയും ചെയ്തു.