കോവിഡ് ബാധിച്ച് ഒരു വീട്ടില്‍ ഒരാഴ്ചയിക്കിടെ മൂന്ന് പേര്‍ മരിച്ചു

single-img
1 May 2021

കോവിഡ് ബാധിച്ച് ന്യൂമാഹിയില്‍ ഒരു വീട്ടില്‍ ഒരാഴ്ചക്കിടെ മൂന്ന് പേര്‍ മരിച്ചു. പുതിയകമ്മ വീട്ടില്‍ റാബിയാസിലാണ് രണ്ട് സഹോദരിമാരും ഒരു സഹോദരീ ഭര്‍ത്താവും മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പി.കെ.വി. ആരിഫ (52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി. ഫൗസിയയുടെ ഭര്‍ത്താവായ അറുപത്തിയഞ്ചുകാരന്‍ ബഷീറും വ്യാഴാഴ്ച രാവിലെ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ വച്ച് മരിച്ചു. ആരിഫയുടെ മറ്റൊരു സഹോദരി പി.കെ.വി. ഫാസില ഒരാഴ്ച മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കുടുംബത്തിലെ മറ്റ് രണ്ട് പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള പോസിറ്റീവായ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം നെഗറ്റീവായിട്ടുണ്ട്.