നാലാം തീയതി മുതല്‍ സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

single-img
30 April 2021
pinarayi vijayan kerala covid management

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ എല്ലാ തലത്തിലും ഇടപെടല്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറമേ രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാലാം തിയതി മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തും. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസിനു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്.

*അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും.
*ഹോട്ടല്‍, റസ്റ്റാറന്റുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ.
*ഹോം ഡെലിവറി അനുവദിക്കും.
*സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും.
*എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ല.
*ഓക്‌സിജന്‍, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കള്‍, സാനിറ്റേഷന്‍ വസ്തുക്കള്‍ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കും.
*ടെലികോം, ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ക്ക് മുടക്കമുണ്ടാവില്ല.
*ബാങ്കുകള്‍ കഴിയുന്നതും ഓണ്‍ലൈന്‍ ഇടപാട് നടത്തണം.
*ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.
*കല്യാണം 50, മരണ ചടങ്ങുകള്‍ 20, അധികരിക്കാതിരിക്കാന്‍ കരുതല്‍ വേണം.
*അതിഥി തൊഴിലാളികള്‍ക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല.
*റേഷന്‍, സിവില്‍ സപ്ലൈസ് ഷോപ്പുകള്‍ തുറക്കും.
*എല്ലാ ആരാധനാലയങ്ങളിലും 50 എന്ന അര്‍ത്ഥത്തില്‍ ആകരുത്. ചില സ്ഥലങ്ങളില്‍ തീരെ സൗകര്യം ഉണ്ടാകണമെന്നില്ല. വലിയ സൗകര്യമുള്ള സ്ഥലത്താണ് 50. സൗകര്യം കുറഞ്ഞ സ്ഥലത്ത് അതിനനുസരിച്ച് ആളുകളുടെ എണ്ണവും കുറക്കണം.