സംസ്ഥാനത്ത് തുടര്‍ഭരണം പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങള്‍

single-img
29 April 2021

സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് റിപ്പബ്ളിക് സിഎൻഎക്സ് പോസ്റ്റ് പോൾ സർവ്വേഫലം. ഇത്തവണ 72-80 വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വേഫലം നൽകുന്ന സൂചന.

അതേസമയം യുഡിഎഫ് 58 മുതല്‍ 64 വരെ സീറ്റുകള്‍ നേടിയേക്കാം. കേരളത്തില്‍ ബിജെപി കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കുമെന്നും റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു. ബിജെപി 1 മുതല്‍ 5 സീറ്റുകളില്‍ വരെ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

പക്ഷെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് സാധ്യതയെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെഫലം പറയുന്നത്. 152-164 വരെ സീറ്റുകൾ നേടി മമതാ ബാനർജിയും കൂട്ടരും വീണ്ടും അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെ പ്രവചിക്കുന്നത്.

സംസ്ഥാനത്ത് എൽഡിഎഫിന് 104-120 സീറ്റ് വരെ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈഇന്ത്യ പോൾ സർവ്വേഫലം. അസമിൽ ബിജെപി അധികാരത്തിലെത്തിയേക്കുമെന്നും ഇന്ത്യ ടുഡെ ആക്സിസ് മൈഇന്ത്യ പോൾ പറയുന്നു.