കോവിഡ്: സംസ്കരിക്കാന്‍ ഇടമില്ല; ഡല്‍ഹിയില്‍ നായകള്‍ക്കായി ഒരുക്കിയ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കാനൊരുങ്ങുന്നു

single-img
29 April 2021

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് തീവ്രമാകവേ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ കഷ്ടപ്പെടുകയാണ് തലസ്ഥാനമായ ഡല്‍ഹി. നിലവില്‍ സംസ്കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ നഗരത്തില്‍ നായകള്‍ക്കായി ഒരുക്കിയ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സൌത്ത് ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഈ വിവരം ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രദേശത്തെ ദ്വാരക സെക്​ടര്‍ 29ല്‍ മൂന്നു ഏക്കറിലാണ്​ ശ്​മശാനം പ്രവര്‍ത്തിക്കുന്നത്. നായ്​ക്കള്‍ക്ക് വേണ്ടി തയാറാക്കിയ ​ശ്​മശാനത്തില്‍ മനുഷ്യ മൃതദേഹം ദഹിപ്പിക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണെന്ന്​​ അധികൃതര്‍ അറിയിച്ചു. ഏകദേശം ആറുമാസം മുന്‍പാണ് നായ്ക്കളെ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ​ ഇവിടെ ശ്​മശാനം നിര്‍മ്മിച്ചത്​.

പക്ഷെ ഇവിടെ ഇര്‍ഹുവരെ നായ്ക്കളെ സംസ്കരിച്ചിട്ടില്ലെന്നും അതിനായി പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യ തലസ്ഥാനത്തെ മരണസംഖ്യ പ്രതിദിനം ആയിരം വരെ ഉയര്‍ന്നേക്കാമെന്ന കണക്കുകൂട്ടലിലാണ്​ അധികൃതര്‍ ശ്​മശാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നത്​.