ഉമ്മയും മകളും കോവിഡ് ബാധിച്ചു മരിച്ചു, ഒരേ ദിവസം മരിച്ചത് മണിയൂര്‍ സ്വദേശികള്‍

single-img
28 April 2021

മണിയൂരില്‍ ഉമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. മണിയൂര്‍ അമ്പായത്തോടി ആയിഷ (85), മകള്‍ ഫാത്തിമ (60), എന്നിവരാണ് മരിച്ചത്. ഇവര്‍ കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആയിഷ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരക്കും, മകള്‍ ഫാത്തിമ രാവിലെ അഞ്ചോടെയുമാണ് മരിച്ചത്. പരേതനായ അലിയാണ് ആയിഷയുടെ ഭര്‍ത്താവ്. മകന്‍: അബ്ദുള്‍ ഗഫൂര്‍. മമ്മു (മത്സ്യ കച്ചവടം ). മമ്മു ആണ് ഫാത്തിമയുടെ ഭര്‍ത്താവ്. മക്കള്‍: ഫൗസിയ, നുസൈബ , റഹ് മത്ത്, ഫൈസല്‍. മരുമക്കള്‍: ഫൈസല്‍ (തോലേരി ), നാസര്‍ (പുനൂര്‍), ഫസീറ.