കവിത അനാഥമായ കാലം..! അരങ്ങിലെന്നും കെടാവിളക്കായി കാവാലം..നാടകത്തിന്റെ ആചാര്യന് തൊണ്ണൂറ്റിമൂന്നാം പിറാന്നാള്‍

single-img
28 April 2021

കുട്ടനാടിന്റെ ചേലും നാട്ടുവഴികളും ലോകത്തോളം വളര്‍ത്തിയ കാവാലം നാരായണപ്പണിക്കര്‍.
നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കര്‍ക്ക് ഇന്്‌ന് തൊണ്ണൂറ്റി മൂന്നാം പിറന്നാള്‍.

1928 ഏപ്രില്‍ 28-ന് ആലപ്പുഴയില്‍ കാവാലത്താണ് ജനനം.അവനവന്‍ കടമ്പ അടക്കം പ്രശസ്തമായ നിരവധി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചു. ‘ദൈവത്താര്‍’, ‘അവനവന്‍ കടമ്പ’, ‘കരിംകുട്ടി’, ‘നാടകചക്രം’, ‘കൈക്കുറ്റപ്പാട്’, ‘ഒറ്റയാന്‍’ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍.1961-ല്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി. 1975-ല്‍ നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു

വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, രതിനിര്‍വ്വേദം, ആരവം, പടയോട്ടം, മര്‍മ്മരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അഹം, സര്‍വ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി നാല്‍പതോളം സിനിമകള്‍ക്ക് കാവാലം ഗാനരചന നിര്‍വ്വഹിച്ചു.

കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, ചെയര്‍മാന്‍, കേന്ദ്ര സംഗീത നാടക അക്കാദമി വൈസ്ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്ന അദ്ദേഹം തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടര്‍ ആയിരുന്നു.

1978-ല്‍ ‘വാടകക്കൊരു ഹൃദയം’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് മികച്ച ഗാനരചയിതാവിനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചു. 1982-ല്‍ ‘മര്‍മ്മരം’ എന്നീ സിനിമയിലെ പാട്ടിനും ഗാനരചയിതാവിനുളള സംസ്ഥാന അവാര്‍ഡ് നേടി. 1994-ല്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ് സമ്മാന്‍ ലഭിച്ചു.2007-ല്‍ പത്മഭൂഷണ്‍, 2009-ല്‍ വളളത്തോള്‍ അവാര്‍ഡ്

മുത്തണിപ്പാടത്ത് മാനം തുടുത്തപ്പോള്‍ മൂകാംബരമാകെ തുടിമുഴക്കിക്കൊണ്ട് സോപാനപ്പടികളിറങ്ങി കാവാലം മടങ്ങി, മറ്റൊരു തിരുവരങ്ങിലേക്ക്. ആ തുടിമുഴക്കത്തിന്റെ പ്രതിധ്വനികള്‍ നിലയ്ക്കാതിരിക്കട്ടെ ഒരിക്കലും