കൊല്ലം ജില്ലയില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റ ദിവസം കിട്ടിയത് 34 ലക്ഷം രൂപ

single-img
27 April 2021

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ ഇന്ന് കിട്ടിയത് 34 ലക്ഷം രൂപ.കരുനാഗപ്പള്ളി നഗരസഭയുടെ 20 ലക്ഷം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ആദ്യഗഡുവായി 10 ലക്ഷം, കേരള സംസ്ഥാന സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആദ്യ ഗഡുവായ 4 ലക്ഷം രൂപയുമാണ് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറിയത്.

കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു, വൈസ് ചെയര്‍പേഴ്സന്‍ സുനിമോള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പടിപ്പുര ലത്തീഫ്, ഇന്ദുലേഖ, ഡോ. മീന, ശോഭന, ശ്രീലത, സെക്രട്ടറി എ. സിയാദ്, സൂപ്രണ്ട് മനോജ് എന്നിവരും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് സുരേഷ് താനുവേലില്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി, ബി. ഡി. ഒ. ജ്യോതിലക്ഷ്മി, എ. ഡി. സി. വി. ആര്‍. രാജീവ്, പെന്‍ഷനേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖര പിള്ള, സെക്രട്ടറി കെ. രാജേന്ദ്രന്‍, ട്രഷറര്‍ കെ.സമ്പത്ത് കുമാര്‍, വൈസ് പ്രസിഡന്റ് ജി.ചെല്ലപ്പന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു.