ക്രിമിനല്‍ കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

single-img
27 April 2021

ക്രിമിനല്‍കേസ് പ്രതിയില്‍ നിന്ന് മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഇരിങ്ങാലക്കുട സ്റ്റേഷനിലെ പൊലീസുകാരന്‍ അനൂപ് ലാലനെ തൃശൂര്‍ റൂറല്‍ എസ്.പി.ജി പൂങ്കുഴലി സസ്‌പെന്‍ഡ് ചെയ്തു. കൊടകര കുഴല്‍പ്പണ കേസില്‍ അറസ്റ്റിലായ പ്രതി മാര്‍ട്ടിന്റെ പക്കല്‍ നിന്ന് മുന്‍പ് കഞ്ചാവ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി വാങ്ങിയതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാര്‍ട്ടിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ ആണ് പൊലീസുകാരനുമായുള്ള ബന്ധം വ്യക്തമായത്. ഇക്കാര്യത്തില്‍. ഇന്നലെ മാര്‍ട്ടിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് എസ് പിയുടെ നടപടി