സംസ്ഥാനത്തേക്ക് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് ഐഎംഎ

single-img
26 April 2021

സംസ്ഥാനത്തേക്ക് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് ഐഎംഎ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മേല്‍ തുടരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ദിനംപ്രതി ഒന്നര ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തണമെന്നും ഐഎംഎ പറഞ്ഞു.

സംസ്ഥാനത്ത് ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായി നിരോധിക്കണമെന്നും വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റ് ചെയ്യുന്ന അഞ്ച് പേരില്‍ ഒരാള്‍ രോഗബാധിതനാണെന്ന് കാണുമ്പോഴും അതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ രോഗബാധിതരായെന്നും ഐഎംഎ പറയുന്നു.

എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ശനി. ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം തുടരാനും തീരുമാനമായി. കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഉണ്ടായരിക്കും. കടകളുടെ പ്രവര്‍ത്തനം രാത്രി ഏഴര വരെ മാത്രമാക്കി നിജപ്പെടുത്തി. ആരാധനാലയങ്ങളുടെ വലുപ്പനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാമെന്നും തീരുമാനിച്ചു.

വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ അണികളെ നിയന്ത്രിക്കണമെന്ന് സര്‍വകക്ഷിയോ?ഗത്തില്‍ തീരുമാനമായി.