യുപിയിലെ കോവിഡ് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ല: യോ​ഗി ആദിത്യനാഥ്

single-img
25 April 2021

യുപിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിലവിലെ സാഹചര്യത്തില്‍ ഓക്‌സിജന്റെ ആവശ്യകത, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്നും വിവിധ ദിനപത്രങ്ങളുടെ പത്രാധിപന്മാരുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സ്​ഥാപനങ്ങളുമായി സഹകരിച്ച്​ സംസ്​ഥാന സർക്കാർ ഓക്​സിജൻ ഓഡിറ്റ്​ നടത്തുമെന്നും ജനങ്ങള്‍ എല്ലാവരും കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. ഓക്‌സിജന്റെ ആവശ്യകത, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വൈറസ് ബാധ എന്നത് പകർച്ചപനിയായി കരുതുന്നത്​ വളരെ വലിയ​ തെറ്റായിരിക്കുമെന്നും കോവിഡ് ബാധിച്ച എല്ലാ രോഗികൾക്കും ഓക്​സിജൻ ആവശ്യമില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ​ എല്ലാവരിലേക്കും വിവരമെത്തിക്കാൻ മാധ്യമങ്ങൾ തയാറാകണമെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.