സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് രേഖപ്പെടുത്തിയത് 28606 കേസുകള്‍

single-img
22 April 2021

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്‌കിനോടും മറ്റ് സുരക്ഷാ നിര്‍ദ്ദേശങ്ങളോടും മുഖം തിരിച്ച് പൊതുജനം.മാസ്‌ക് ധരിക്കാത്തതിന് മാത്രം ഇന്ന് എടുത്തത് 28606 കേസുകളാണ്. കൊല്ലം സിറ്റിയിലാണ് ഏറ്റവുമധികം കേസുകള്‍. 4896 കേസുകളാണ് കൊല്ലം സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ സിറ്റിയിലും കണ്ണൂര്‍ റൂറലിലുമാണ് ഏറ്റവും കുറവ് കേസുകള്‍, 201 വീതം.

സാമൂഹ്യ അകലം പാലിക്കാത്തതിന് 9782 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വീടിനു പുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നു എന്ന് ഉറപ്പാക്കണം. കാറിലും മറ്റും യാത്ര ചെയ്യുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഒരാള്‍ മാത്രമാണ് കാറില്‍ യാത്ര ചെയ്യുന്നതെങ്കില്‍ പോലും മാസ്‌ക് ഒഴിവാക്കാന്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.