ഗസലിന്റെ ഈണങ്ങളെ ആവാഹിച്ച മട്ടാഞ്ചേരിയിലെ പാട്ടുകാരന്‍..ലോകത്തോളം വളര്‍ന്നത് വിശപ്പില്‍ നിന്ന്, എച്ച് മെഹബൂബ് ഓര്‍മദിനം

single-img
22 April 2021

മട്ടാഞ്ചേരിയുടെ സംഗീതരാവുകളെ ഇത്രയേറെ അനുഗ്രഹീതനാക്കിയ പാട്ടുകാന്‍…ഒരോറ്റ വാക്കിലേ ഉത്തരമുള്ളൂ..എച്ച്. മെഹബൂബ്. മട്ടാഞ്ചേരിയുടെ സ്വന്തം മെഹബൂബ് ഭായി. മട്ടാഞ്ചേരിയിലെ ഓരോ ഇടവഴികളിലും മെഹബൂിന്റെ സംഗീതമാണ്.

മട്ടാഞ്ചേരിയുടെ സംഗീതസദസ്സുകളില്‍ മുഴങ്ങിയ അസാമാന്യ സംഗീതശബ്ദത്തിന്റെ ഉടമയെത്തേടി മട്ടാഞ്ചേരിയിലേക്ക് പുറംലേകത്തുനിന്നും ആളുകളെത്തി. ഒടുവില്‍ 1951 ല്‍ ജീവിത നൗകയിലൂടെ മെഹബൂബ് മലയാളചലച്ചിത്രത്തിലെ പിന്നണിഗാനരംഗത്തെത്തി. 50 കളില്‍ മലയാളസിനിമയിലെ താരങ്ങളായിരുന്ന തിക്കുറിശ്ശി, സത്യന്‍, പ്രേംനസീര്‍, ബഹദൂര്‍, എസ്.പി പിള്ള തുടങ്ങിയവര്‍ക്ക് വേണ്ടി മെബഹൂബ് പാട്ടുകള്‍ പാടി.

1951-ല്‍ ‘ജീവിതനൗക’ എന്ന സിനിമയില്‍ അഭയദേവിന്റെ രചനയില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ നാലുഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഗായകനായി കടന്നെത്തിയതാണ് മെഹബൂബ്. 1975-ല്‍ ചഞ്ചല എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്‌കരന്‍ രചന നടത്തി എം.കെ. അര്‍ജ്ജുനന്‍ സംഗീതം നല്‍കിയ ഗാനം പാടുമ്‌ബോഴേക്കും നാല്‍പതു സിനിമകളില്‍ പാടിക്കഴിഞ്ഞിരുന്നു.

വിശപ്പിന്റെ വിളിയെ തോര്‍ത്തുമുണ്ട് കൊണ്ട് വയറുകെട്ടി ഉറക്കെപ്പാടിയ ബാല്യത്തില്‍ നിന്നും മെഹബൂബ് വളര്‍ന്നത് ലോകമറിയുന്ന സംഗീതജ്ഞനിലേക്ക്.1957 മുതല്‍ 1975 വരെ നാല്‍പതു സിനിമകളിലായി എഴുപതോളം ഗാനങ്ങള്‍ പാടി. പാടിയ പാട്ടുകളെല്ലാം ഹിറ്റുകളായി.

ഒരിക്കലും മറക്കാത്ത ഗാനങ്ങള്‍ ‘മാനെന്നും വിളിക്കില്ല…..(നീലക്കുയില്‍), പണ്ട് പണ്ട് നിന്നെ കണ്ടനാളയ്യാ……(രാരിച്ചന്‍ എന്ന പൗരന്‍) കൊല്ലത്തുനിന്നൊരു പെണ്ണ്…..(മിന്നാമിനുങ്ങ്) കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്ബഴം….. ഹാലു പിടിച്ചൊരു പുലിയച്ചന്‍…..(നായരു പിടിച്ച പുലിവാല്) നയാപൈസയില്ല കൈയിലൊരു നയാപൈസയില്ല…, നീയല്ലാതാരുണ്ടെന്നുടെ… (നീലീസാലി), കണ്ടം വച്ചൊരു കോട്ടാണ്….(കണ്ടംവച്ച കോട്ട്) വണ്ടീ പുകവണ്ടീ…..(ഡോക്ടര്‍) തുടങ്ങിയ എത്രയെത്ര ഗാനങ്ങള്‍…

1981 ഏപ്രില്‍ 22. മെഹബൂബ് അന്തരിച്ചു. കാക്കനാട് പടമുകളില്‍ ഭായിയുടെ സഹാദരിയുടെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. എക്കാലത്തേയും ജനകീയനായ ആ ഗായകന്റെ ഖബറിടം കൊച്ചിയിലെ ചെമ്ബിട്ട പള്ളിയിലായി. ആ പള്ളിയിലെ മീസാന്‍ കല്ലില്‍ കുറിച്ചു. എച്ച്. മെഹബൂബ്. (1926-1981).