കള്ളന്‍ പോലീസ് തന്നെ! പ്രതിയുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസുകാരന്റെ പേരില്ലാതെ FIR

single-img
21 April 2021

തളിപ്പറമ്പില്‍ മോഷണക്കേസ് പ്രതിയുടെ എടിഎം തട്ടിയെടുത്ത് പൊലീസുകാരന്‍ പണം കവര്‍ന്ന സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍സ്റ്റബിള്‍ ഇ.എന്‍.ശ്രീകാന്തിന്റെ പേരില്ലാതെ തളിപ്പറമ്പ് പൊലീസിന്റെ എഫ്ഐആര്‍.സംഭവത്തില്‍ വിശ്വാസ വഞ്ചനക്കാണ് കേസെടുത്തിട്ടുള്ളത്. പൊലീസുകാരനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

ഏപ്രില്‍ മൂന്നിന് പിടിയിലായ മോഷണക്കേസ് പ്രതിയുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത പ്രതിയുടെ സഹോദരിയുടെ എടിഎം കൈക്കലാക്കിയാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെകോണ്‍സ്റ്റബിള്‍ 50000 രൂപയോളം അപഹരിച്ചത്. പണം പിന്‍വലിച്ചതായി പ്രതിയുടെ സഹോദരിയുടെ ഫോണിലേക്ക് മെസേജ് വന്നത്തോടെയാണ് പരാതിയുമായി വീട്ടുകാര്‍ തളിപ്പറമ്പ് ഡിവൈഎസ്പിയെ സമീപിച്ചത്. കേസില്‍ അന്വേഷണം നടന്നതോടെ സംഭവത്തില്‍് ഇ എന്‍ ശ്രീകാന്തിന് പങ്കുണ്ടെന്ന പ്രഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് കണ്ണൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ ഉത്തരവിട്ടു.