കൊവിഡ് വ്യാപനം; ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു; 10 മുതല്‍ രണ്ട് വരെയാക്കി ചുരുക്കി

single-img
21 April 2021

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി.ഏപ്രില്‍ 21 മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായ സഹാചര്യത്തിലാണ് തീരുമാനം.

ബാങ്കിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ സമയക്രമത്തില്‍ മാറ്റമുണ്ടായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകള്‍ മാത്രം തുറക്കാന്‍ അനുമതി വേണമെന്നും കത്തില്‍ യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.