തൃശൂര്‍ പൂരം പാസ് വിതരണം നീട്ടിവച്ചു, തീരുമാനം 4 മണിക്ക് ശേഷം

single-img
19 April 2021

തൃശൂര്‍ പൂരം പാസ് വിതരണം നീട്ടിവച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷമേ തൃശൂരം നടത്തിപ്പ്മാ സംബന്ധിച്ച് തീരുമാനമാകുകയുള്ളു. നിയന്ത്രണങ്ങളില്‍ ധാരണയാകാത്തതാണ് പാസ് വിതരണം വൈകാന്‍ കാരണം. വൈകീട്ട് നാലുമണിക്കാണ് യോഗം

ഇന്ന് രാവിലെ 10 മണിമുതല്‍ പാസ്സ് വിതരണം ആരംഭിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്നാണ് ലഭിക്കുക. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍, പേര് തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം. അതേസമയം തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കാന്‍ ഇന്ന് യോഗം ചേരും.