ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 7 രോഗികള്‍ക്കും, ജീവനക്കാര്‍ക്കും കൊവിഡ്

single-img
19 April 2021

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴ് രോഗികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു. ശസ്ത്രക്രിയക്കായി അഡ്മിറ്റായ ഏഴ് രോഗികള്‍ക്കാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ, ഹൃദയശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

ശ്രീചിത്രയിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തരശസ്ത്രക്രിയകള്‍ മാത്രം നടത്താനാണ് തീരുമാനം. കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ, സംസ്ഥാനത്തെ ആശുപത്രികളിലും പ്രതിസന്ധി രൂക്ഷമാവുകയാണ്. തീവ്രപരിചരണവിഭാഗങ്ങളില്‍ കിടക്കകള്‍ സജ്ജമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്.