വൈഗയുടെ മരണം; സനു മോഹന്‍ പിടിയില്‍, ഇന്നോ നാളെയോ കൊച്ചിയിലെത്തിക്കും

single-img
18 April 2021

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹന്‍ പിടിയിലായി. മൂകാംബികയില്‍ ആറ് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷം ബസ് മാര്‍ഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്.

സനു മോഹനായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. മൂകാംബികയ്ക്ക് സമീപമുള്ള വനത്തിലും, ഗോവ, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ പിടിയിലായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അതേസമയം, മരിച്ച വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന രാസപരിശോധനഫലം കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്