കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം; ടൗണുകളില്‍ പ്രവേശിക്കാന്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

single-img
17 April 2021

കാസര്‍കോട് ജില്ലയിലെ ടൗണുകളില്‍ ആളുകള്‍ പ്രവേശിക്കാന്‍ ജില്ലാഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാന്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റോ രണ്ടുവട്ടം പ്രതിരോധ കുത്തിവെപ്പ് നടത്തിയതിന്റെ രേഖയോ വേണം. ശനിയാഴ്ചമുതല്‍ ഇത് നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു.

വ്യാപാരകേന്ദ്രങ്ങളില്‍ ആളുകള്‍ കൂടാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി. ടൗണ്‍ അതിര്‍ത്തികളില്‍ പോലീസ് പരിശോധനാകേന്ദ്രങ്ങളുണ്ടാകും.