കേന്ദ്ര സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് പറയരുത്; അമിത് ഷാ നടത്തിയ പൊതുയോഗങ്ങള്‍ക്കെതിരെ പാര്‍വ്വതി

single-img
16 April 2021

രാജ്യമാകെ കൊവിഡ് വൈറസ് വ്യാപന രണ്ടാം തരംഗം കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടി പാര്‍വ്വതി തിരുവോത്ത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളില്‍ ഇന്ന് നടന്ന അമിത്ത് ഷായുടെ പൊതുയോഗങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍വ്വതിയുടെ ഈ വിമര്‍ശനം.

ഇനിയെങ്കിലും ഈ കേന്ദ്ര സര്‍ക്കാന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് പറയരുത് എന്നായിരുന്നു പാര്‍വ്വതി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ എഴുതിയത്. ഇന്ന് പശ്ചിമ ബംഗാളില്‍ റോഡ് ഷോ ഉൾപ്പെടെ നാല് സ്ഥലങ്ങളിലായാണ് അമിത്ത് ഷായുടെ പൊതുയോഗങ്ങള്‍ നടന്നത്. ഇവയുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പാര്‍വ്വതി തന്റെ വിമര്‍ശനം പങ്കുവെച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹരിദ്വാറിലെ കുംഭമേളക്കെതിരെയും താരം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തിൽ തബ്‌ലീഗ് സമ്മേളനത്തെ വിമര്‍ശിച്ച മാധ്യമങ്ങള്‍ കുംഭമേളയോട് നിശബ്ദത പാലിക്കുന്നു എന്നായിരുന്നു പാര്‍വ്വതി ഉയർത്തിയ വിമര്‍ശനം.