കുംഭമേള: മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു;. 80ല്‍ അധികം മത നേതാക്കള്‍ക്കും രോഗബാധ

single-img
16 April 2021

ഹരിദ്വാറിൽ നടക്കുന്ന കുംഭ മേളയില്‍ പങ്കെടുത്ത 1701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പിന്നാലെ മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. മാത്രമല്ല, മേളയിൽ എത്തിയ 80ല്‍ അധികം മത നേതാക്കള്‍ക്കും നിലവിൽ കൊവിഡ് ബാധിച്ചിട്ടുണ്ട്.

ഈ വാരം ആദ്യത്തിലായിരുന്നു സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് കൊവിഡ് ബാധിച്ച് ഇദ്ദേഹം മരണപ്പെടുന്നത്. ഇന്ത്യയിലാകെ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലായിരുന്നു കുംഭ മേള നടത്തിയത്. സമൂഹത്തിൽ നിന്നും വ്യാപകമായി എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അധികൃതർ കുംഭ മേള നടത്തുകയായിരുന്നു.