കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
16 April 2021

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പനിയാണ് ചികിത്സ തേടാന്‍ കാരണം. ബെംഗളൂരുവിലെ രാമയ്യ മെമ്മോറിയല്‍ ആശുപത്രിയിലാണ് ബിഎസ് യെദ്യൂരപ്പയെ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് യെദ്യൂരപ്പയെ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ പരിശോധനാ ഫലം കൊവിഡ് നെഗറ്റീവായിരുന്നു. മുഖ്യമന്ത്രിയെ വീണ്ടും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.