വള്ളിക്കുന്നത്തെ കൊലപാതകത്തിന്റെ കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

single-img
15 April 2021

ആലപ്പുഴ വള്ളികുന്നത്ത് 15 വയസ്സുകാരന്റെ കൊലപാതകം പ്രദേശിക പ്രശ്‌നവും വ്യക്തി വൈരാഗ്യവും കാരണമെന്ന് പൊലീസ്. എന്നാല്‍ ആര്‍ എസ് എസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് അഭിമന്യുവിന്റേതെന്നാണ് സി പി ഐ എം ആരോപണം.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം വള്ളികുന്നം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

തന്റെ മകന്‍ ഒരു രാഷ്ട്രീയ കക്ഷികളുടെയും ഭാഗമായിരുന്നില്ലെന്നാണ് അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാറിന്റെ പ്രതികരണം. പ്രദേശിക തര്‍ക്കത്തെ തുടര്‍ന്ന് നടന്ന കൊലപാതകമാണെന്നും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ബി ജെ പി യുടെ വിശദീകരണം

അഭിമന്യുവിനൊപ്പം സംഘര്‍ഷത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളായ ആദര്‍ശ് , കാശി എന്നിവരുടെ നില തൃപ്തികരമാണ്. കൊലപാതകത്തില്‍ മുഖ്യ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജയ് ദത്തിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ അച്ഛനെയും സഹോദരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് നിഗമനം.