നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
15 April 2021

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് കൊവിഡ് പോസിറ്റീവ് ആയ കാര്യം ടൊവിനോ അറിയിച്ചത്. ഇപ്പോള്‍ ഐസൊലേഷനില്‍ ആണെന്നും കുറച്ച് ദിവസത്തിനകം തിരികെ എത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു

ടൊവിനോ തോമസിന്റെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണരൂപം

”കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ഇപ്പോള്‍ ഐസൊലേഷനിലാണ്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എനിക്ക് സുഖമാണ്. കുറച്ച് ദിവസം ക്വാറന്റീനില്‍ ആയിരിക്കും. കുറച്ച് ദിവസത്തിനകം മടങ്ങിയെത്തുകയും നിങ്ങളെയെല്ലാം രസിപ്പിക്കുകയും ചെയ്യും. എല്ലാവരും സുരക്ഷിതമായി തുടരുക . ഉടന്‍ മടങ്ങിയെത്തും”.