വള്ളിക്കുന്നത്തെ കൊലപാതകം ആസൂത്രിതമെന്ന് സിപിഐഎം

single-img
15 April 2021

കായംകുളം വള്ളിക്കുന്നത്തെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആസൂത്രിമായെന്ന് സിപിഐഎം. എസ്എഫ്ഐ പ്രവര്‍ത്തകനാണ് അഭിമന്യുവെന്നും ആര്‍ എസ് എസിന്റെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ DYFI എതിര്‍ത്തിരുന്നെന്നും CPIM ഏരിയാ കമ്മിറ്റി സെക്രട്ടറി ബി.ബിനു പറഞ്ഞു. അതേ സമയം കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ബിജെപിയുടെ പ്രതികരണം.

ആലപ്പുഴ വള്ളികുന്നത്താണ് 15 വയസുകാരന്‍ കുത്തേറ്റ് മരിച്ചത്. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കുത്തേറ്റത്. രണ്ട് സുഹൃത്തുക്കള്‍ക്കും വെട്ടേറ്റിരുന്നു. ആദര്‍ശ്, കാശി തുടങ്ങിയവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് . പ്രതി എന്ന് സംശയിക്കുന്ന സജയ് ദത്ത് ന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളികുന്നം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേ സമയം അഭിമന്യു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലെന്നും മറ്റൊരു പ്രശ്‌നത്തിനും പോകാത്ത ആളാണെന്നും പിതാവ് പറഞ്ഞു. അഭിമന്യുവിന്റെ ജേഷ്ഠന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആണ്.