രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

single-img
14 April 2021

ഇന്ത്യയില്‍ കൊവിഡ് വാക്സിന്ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്സിന്‍ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്സിന്‍ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍ കൊവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് പുതിയ കൊവിഡ് വാക്‌സിനുകള്‍ക്ക് രാജ്യത്ത് ഉടന്‍ ഉപയോഗ അനുമതി നല്‍കാനാണ് തീരുമാനം. റഷ്യയുടെ സ്പുട്‌നിക് ഫൈവ് അടക്കമുള്ള വാക്‌സിനുകള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കുക. ഒക്ടോബറോടെ വാക്‌സിനുകള്‍ എത്തിക്കാനാണ് നീക്കം.