100 കോടിയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ് വിഷുവുത്സവം

single-img
13 April 2021

കൊച്ചി: വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്‍റെ ഭാഗമായി 100 കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്കും. കൂടാതെ ഈ ഓഫറിന്‍റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഇളവും അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവും ലഭിക്കും. ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്‍റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.

ഈ ഉത്സവകാലത്ത് ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷം നല്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സില്‍ പണിക്കൂലി മൂന്നു ശതമാനത്തിലാണ് ആരംഭിക്കുന്നത്. കൂടാതെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലുള്ള എല്ലാ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളിലും മേയ് 30 വരെ ഈ ഓഫര്‍ ലഭ്യമാണ്.

കേരളത്തില്‍ പുതുവര്‍ഷത്തിന്‍റെ തുടക്കമാണ് വിഷു ഉത്സവമെന്നും പുതിയ കാര്യങ്ങളുടെ സമാരംഭത്തിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മഹാമാരി മൂലം ഉത്സവാഘോഷങ്ങള്‍ വളരെ അടുപ്പമുള്ളവരുടെ ഒപ്പം മാത്രമായി ഒതുങ്ങിപ്പോയിരുന്നു. മികച്ച ഉപയോക്തൃാനുഭവം ലഭ്യമാക്കുന്നതിനും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി ആനുകൂല്യങ്ങള്‍ നല്കുന്നതിനുമാണ് 100 കോടി രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും മെഗാ ഇളവുകളും നല്കുന്നത്. ഉപയോക്താക്കളുടെയും പൊതുസമൂഹത്തിന്‍റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി എല്ലാ ഷോറൂമുകളിലും കര്‍ശനമായ വൃത്തിയും സുരക്ഷയും പാലിക്കുന്നുണ്ട്. അതോടൊപ്പം തന്നെ താരതമ്യമില്ലാത്ത റീട്ടെയ്ല്‍ അനുഭവവും ഈ ആഘോഷത്തിന്‍റെ ഭാഗമായി നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രം നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

സാമൂഹികാകലം പാലിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്കുന്ന ഇക്കാലത്ത് കല്യാണ്‍ ജൂവലേഴ്സ് ലൈവ് വീഡിയോ ഷോപ്പിംഗ് സംവിധാനം (Kalyan Live Video Shopping) ഒരുക്കിയിട്ടുണ്ട്. ഇതുവഴി കല്യാണ്‍ ജൂവലേഴ്സിന്‍റെ വിപുലമായ ആഭരണശേഖരം ഉപയോക്താക്കള്‍ക്ക് വിശദമായി പരിശോധിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യാം.

കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ‍സന്ദര്ശിക്കുക.