വ്യവസായി യൂസഫലിയുടെ ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നിന്നും നീക്കി

single-img
12 April 2021

എം.എ യൂസഫലിയുടെ അപകടത്തില്‍ തകര്‍ന്ന ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നീന്നും നീക്കി. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധര്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹെലികോപ്ടര്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കിയത്. ഹെലികോപ്ടര്‍ പുലര്‍ച്ചെയോടെയാണ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിയതിന് ശേഷം റോഡുമാര്‍ഗം നെടുമ്പാശേരിയിലെത്തിച്ചത്.

ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്ക്കിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. യന്ത്രത്തകരാര്‍ കാരണമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നായിരുന്നു പൈലറ്റിന്റെ മൊഴി.