കേരളത്തില്‍ ബിജെപി ഭരണം പിടിക്കില്ല, ബാക്കി നാല് സംസ്ഥാനങ്ങളും ബിജെപി ഭരണം പിടിക്കുമെന്ന് ജെപി നദ്ദ

single-img
12 April 2021

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ഭരണം പിടിക്കാനാകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. കേരളത്തില്‍ ബി.ജെ.പി നിര്‍ണായക ശക്തിയാകുമെന്നും നദ്ദ. പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബി.ജെ.പി ഭരണം പിടിക്കും. അസമിലും തമിഴ്നാട്ടിലും സഖ്യകക്ഷികളോടൊപ്പം ഭരണം തുടരും. ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണെന്നും കുച്ച് ബിഹാറിലെ അക്രമത്തിന് കാരണം മമതയാണെന്നും നദ്ദ വിമര്‍ശിച്ചു.

പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് കുച്ച് ബിഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.