തൃശൂര്‍ പൂരത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ജില്ലാ ഭരണകൂടം

single-img
11 April 2021

തൃശൂര്‍ പൂരം നടത്തിപ്പില്‍ ആളുകളെ നിയന്ത്രിക്കുന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍. ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജനങ്ങളെ നിയന്ത്രിച്ച് പൂരം നടത്താനാകുമെന്ന് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വംബോര്‍ഡുകള്‍ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൂരം നടത്തുന്നത് രോഗം പടരാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൂരം നടത്തിപ്പിന് പ്രത്യേക മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്.

തൃശൂര്‍ പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വംബോര്‍ഡുകള്‍ വ്യക്തമാക്കി. പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ കുടമാറ്റത്തിന്റെ സമയം കുറയ്ക്കാന്‍ ഇരു ദേവസ്വങ്ങളും തീരുമാനിച്ചിട്ടുണ്ട്.