മാസപ്പിറവി ദൃശ്യമായില്ല: സൗദിയില്‍ റമദാന്‍ ചൊവ്വാഴ്ച്ച

single-img
11 April 2021

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. റമദാന്‍ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഏപ്രില്‍ 12 തിങ്കളാഴ്ച്ച ശഅബാന്‍ പൂര്‍ത്തിയാക്കി ചൊവ്വ റമദാന്‍ ആരംഭിക്കും. മഗ്‌രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി ചാന്ദ്ര കമ്മിറ്റിയാണ് മാസപ്പിറ കണ്ടതായി വിവിധയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായുള്ള വിവരം അറിയിച്ചത്. ചാന്ദ്രമാസ കലണ്ടര്‍ പ്രകാരം ഓരോ വര്‍ഷവും പത്ത് മുതല്‍ പതിനൊന്ന് ദിവസം വരെ നേരത്തെയാണ് റമദാന്‍ ആരംഭിക്കുന്നത്.

കുവൈത്തിലും റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. തീരുമാനം എടുക്കാന്‍ നാളെ വീണ്ടും യോഗം ചേരുമെന്ന് ശരീഅ വിഷന്‍ ബോര്‍ഡ് അറിയിച്ചു.