സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അനിവാര്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

single-img
10 April 2021

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സര്‍വകക്ഷിയോഗത്തിലാണ് ഉദ്ദവ് താക്കറെ ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്ട്രയിലെ കൊവിഡ് സാഹചര്യം മോശമാകുന്നുവെന്നും, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് പോംവഴിയില്ലെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. എന്നാല്‍, തയാറെടുപ്പിലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരാന്‍ സാധ്യതയുണ്ട്