വയനാട്ടില്‍ ഷിഗല്ല ബാധിച്ച് രണ്ട് പേര്‍ മരിച്ചു

single-img
10 April 2021

വയനാട് ജില്ലയില്‍ ഷിഗല്ല ബാധിച്ച് രണ്ട് പേര്‍ മരിച്ചു. നൂല്‍പ്പുഴ പിലാക്കാവ് കോളനിയിലെ ആറ് വയസുകാരിയും ചീരാല്‍ സ്വദേശിയായ 59 വയസുകാരനുമാണ് മരണ ശേഷം നടത്തിയ പരിശോധനയില്‍ ഷിഗല്ല കണ്ടെത്തിയത്. ജില്ലയില്‍ ഇതുവരെ 8 പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന രോഗം പകരുന്നത്.