പാനൂര്‍ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

single-img
10 April 2021

കണ്ണൂര്‍ കൂത്തുപറമ്പ് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ ഓരാള്‍ കൂടി അറസ്റ്റില്‍. കസ്റ്റഡിയിലെടുത്തത് കൊച്ചിയങ്ങാടി സ്വദേശി ഒതയത്ത് അനീഷ് ആണെന്ന് ക്രൈംബ്രാഞ്ച്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിലെ പ്രതി പട്ടികയില്‍ ഇയാളുടെ പേരില്ല. മന്‍സൂറിന്റെ കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചെന്ന് പൊലീസ് വിശ്വസിക്കുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള അനീഷ്.

ഇന്നലെ വൈകുന്നേരമാണ് തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ഫോണിലെ വാട്‌സ്ആപ്പ് ചാറ്റില്‍ നിന്നാണ് അനീഷിന് കൊലപാതകത്തിലുള്ള പങ്ക് ക്രൈംബ്രാഞ്ചിന് വ്യക്തമായത്. അനീഷ് കുറ്റം സമ്മതിച്ചതായി പൊലീസ്.