പിണറായി വിജയന്‍ കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവം: ഷാഫി പറമ്പിൽ

single-img
10 April 2021

കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി പറമ്പിൽ. ഓരോ കേസുകളിലും കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ ഖജനാവിലെ പണം ചെലവഴിച്ചാണ് വക്കീലൻമാരെ ഇറക്കുന്നതെന്നും ഷാഫി വിമർശനം ഉന്നയിച്ചു.

മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട കണ്ണൂർ ജില്ലയിലെ പാനൂരിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ സംഗമത്തിൽ സംസാരിക്കവെയാണ് ഷാഫി പറമ്പിലിന്‍റെ വിമർശനം. കൊലചെയ്താൽ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്‍ കൊലയാളി സംഘത്തിന് നൽകുന്ന ഉറപ്പെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മൻസൂറിന്‍റെ ഭവനം സന്ദർശിച്ച ശേഷമാണ് യുഡിഎഫ് നേതാക്കൾ പ്രതിഷേധ പരിപാടിക്കെത്തിയത്.