കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി

single-img
9 April 2021

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി ഇറക്കി. തീപിടിക്കുമെന്ന കാര്‍ഗോ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്. കരിപ്പൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങി.

ഇന്ന് രാവിലെയാണ് സംഭവം. വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങുകയും അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. കോഴിക്കോട്-കുവൈറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഇറക്കിയത്. തുടര്‍ നടപടി സ്വീകരിച്ചുവരികയാണ്.